പകര്‍ച്ചവ്യാധികൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടവര്‍ കൈവിരലില്‍ എണ്ണാവുന്ന സംഖ്യ ആളുകള്‍ മാത്രമാണ്. മദ്യപാനം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടവരുടെ കണക്ക് ഈ സര്‍ക്കാര്‍ പുറത്തുവിടണം. മദ്യത്തെ വരുമാനത്തിനുവേണ്ടിയും, വോട്ടിന് വേണ്ടിയും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ മുതലെടുക്കരുത് സര്‍ക്കാര്‍.
മദ്യശാലകള്‍ തുറന്നതിന് ശേഷമുള്ള മദ്യം മൂലമുള്ള ഓരോ മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും കുടുംബത്തകര്‍ച്ചകള്‍ക്കും ഈ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കും, മറുപടി പറയേണ്ടിവരും.
65 കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന് പറയുന്ന ഭരണക്കാര്‍ 65 കഴിഞ്ഞ വൃദ്ധരാണ് മുഖ്യമന്ത്രിയും, മന്ത്രിസഭാംഗങ്ങളെല്ലാവരും എന്നത് വിസ്മരിക്കരുത്. ഇവരെല്ലാം പകര്‍ച്ചവ്യാധിക്കിടയിലൂടെ നിയമത്തെ കാറ്റില്‍ പറത്തി നടക്കുകയാണ്. പോലീസും സെക്യൂരിറ്റിയും ഉള്ളതുകൊണ്ട് വൈറസുകള്‍ ഇവരെ തൊടില്ലെന്ന ഇവരുടെ ധാരണ തിരുത്തണം എന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
