Hot Posts

6/recent/ticker-posts

ആദ്യം ക്ലാസുകള്‍ ആരംഭിക്കുക 9 മുതല്‍ +2 വരെ; സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായ് കേന്ദ്രം



ന്യൂഡല്‍ഹി: കൊറോണയെ തുടര്‍ന്ന് സ്‌കൂള്‍ തുറക്കുന്നതുമായ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്നു. മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍സിആര്‍ടിയാണ് ( നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) ഇതു തയാറാക്കുന്നത്.

ഒന്‍പതാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ ആയിരിക്കും ആദ്യം സ്‌കൂളില്‍ എത്തുക. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് നിര്‍ദേശമെന്നറിയുന്നു. പത്തു വയസുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഈ വിഭാഗത്തിലെ ക്ലാസുകള്‍ ഓഗസ്റ്റോടെ ആരംഭിക്കാനാണ് നീക്കം. 

സാമൂഹിക അകലവും മാസ്‌ക് ധരിക്കുന്നതും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ബോധവല്‍ക്കരണം നല്‍കിയ ശേഷം ക്ലാസുകള്‍ ആരംഭിക്കാനാണ് നീക്കം. രണ്ടു വിദ്യാര്‍ത്ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇത് പാലിക്കുമ്പോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. ഓരോ ക്ലാസുകളും 15 മുതല്‍ 20 വിദ്യാര്‍ത്ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടു വരുമെന്നും എന്‍സിആര്‍ടിയുടെ കരട് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. ഒരു മിശ്രിത പഠനരീതിയാകും നടപ്പിലാക്കുക. സ്‌കൂളുകളില്‍ വെച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വെച്ച് പഠിക്കുന്നതിനുള്ള ടാസ്‌കുകള്‍ നല്‍കും. തുടക്കത്തില്‍ ഉച്ചഭക്ഷണം സ്‌കൂളുകളില്‍ ഉണ്ടാകില്ല. വീട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ആവശ്യപ്പെടും. ആദ്യ കുറച്ചു മാസങ്ങളില്‍ രാവിലത്തെ അസംബ്ലിക്ക് വിലക്കേര്‍പ്പെടുത്തും.

സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസേഷന്‍ സ്റ്റേഷനുകളുണ്ടാകും. രക്ഷിതാക്കളെ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിപ്പിക്കില്ല. ഗെയ്റ്റ് വരെ അവര്‍ക്ക് വരാം. തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വരുന്നതിനും പോകുന്നതിനും പ്രത്യേക കവാടങ്ങളുണ്ടാകണം. കുട്ടികള്‍ വരുന്നതിന് മുമ്പായും പോയതിന് ശേഷവും നിലവും സ്പര്‍ശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിന് ലോകരാജ്യങ്ങളെല്ലാം വ്യത്യസ്ത രീതികളാണ് അവലംബിച്ചിട്ടുള്ളത്. യൂറോപ്പില്‍ ഡെന്‍മാര്‍ക്കിലാണ് ഏപ്രില്‍ 15-ന് ആദ്യം സ്‌കൂള്‍ തുറന്നത്. ചില രാജ്യങ്ങള്‍ പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളെയാണ് ആദ്യം സ്‌കൂളിലേക്കെത്തിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കിടയില്‍ രോഗബാധ കുറവാണെന്ന ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജൂണ്‍ ആദ്യവാരം ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ആകുമെന്നറിയുന്നു.



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്