Hot Posts

6/recent/ticker-posts

പാദങ്ങളെ മനോഹരിയാക്കാം ഇങ്ങനെ...


ഒരു പെണ്‍കുട്ടിയുടെ വൃത്തി എത്രത്തോളമുണ്ടെന്ന് അവളുടെ കാലുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് പറയാറുണ്ട്. എത്ര വിലകൂടിയ ആഭരണങ്ങളോ, വസ്ത്രങ്ങളോ ധരിച്ച് മേക്കപ്പ് ചെയ്ത് വന്നാലും കാലിന് വൃത്തിയും ഭംഗിയും ഇല്ലെങ്കില്‍ ഈ ഒരുങ്ങിയതിന് യാതൊരു ഗുണവും ഇല്ലാതെയായി പോകും. അതായത് മുഖത്ത് മാത്രം പോരാ..കാലിനും നാം വേണ്ട പരിചരണം കൊടുക്കണമെന്ന് അര്‍ത്ഥം. ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ കാലുകള്‍ വിണ്ടു കീറി വല്ലാതെ വൃത്തികേടാവും. അതൊഴിവാക്കാന്‍ എളുപ്പം ചെയ്യാവുന്ന ചില പരിചരണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

വരണ്ട ചര്‍മ്മം മൃതകോശങ്ങള്‍ ത്വക്കിനു മീതെ അടിഞ്ഞു കൂടിയതാണ്. അവിടെ വൃത്തിയായി ഉരച്ച് മൃതകോശങ്ങളെ നീക്കം ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പാദങ്ങള്‍ സംരക്ഷിക്കാന്‍ ചില പൊടികൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വെന്ത വെളിച്ചെണ്ണ


തേങ്ങാ വെന്ത വെളിച്ചെണ്ണ ചര്‍മ്മ പരിപാലനത്തിനു വളരെ ഉത്തമമായ ഒരു ഉല്‍പ്പന്നമാണ്. കുറച്ച് എണ്ണ എടുത്ത് കാലില്‍ തേച്ച് പിടിപ്പിക്കുക. അത് കാലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതു വരെ മസാജ് ചെയ്യണം. എല്ലാ ദിവസവും രാത്രി ഇത് ചെയ്യുക. രാവിലെ കാല് കഴുകി വൃത്തിയാക്കാം. വെന്ത വെളിച്ചെണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കാന്‍ ഉത്തമമായ ഒന്നാണ്. അത് ത്വക്കിലെ ജലാംശം നിലനിര്‍ത്തി വരള്‍ച്ച ഇല്ലാതെയാക്കുന്നു. വെറും രണ്ടു മൂന്നു ദിവസത്തെ മസാജ് കൊണ്ടു തന്നെ വ്യത്യാസം അറിയാന്‍ കഴിയും. 

വെന്ത വെളിച്ചെണ്ണക്ക് പകരമായി ഒലീവ് ഓയില്‍ ഉപയോഗിക്കാം. ഇതിലേക്ക് അഞ്ചാറു തുള്ളി ടീട്രീ ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇത് മസാജ് ചെയ്യുവാന്‍ നല്ലതാണ്. ശരീരത്തിനെ ശാന്തമാക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡര്‍ വിനാഗി


അര കപ്പ് ആപ്പിള്‍ സിഡര്‍ വിനാഗിരിയും ഒരു ബക്കറ്റ് ചൂടു വെള്ളവുമുണ്ടെങ്കില്‍ കാലുകളെ നമുക്ക് മനോഹരമാക്കാം. ഒരു ബക്കറ്റ് വെള്ളത്തില്‍ വിനാഗിരി ഒഴിച്ച് കാലുകള്‍ അതില്‍ മുക്കി വെക്കുക. അരമണിക്കൂറോളം വെക്കണം. അതിനു ശേഷം കാലെടുത്ത് കൈ കൊണ്ട് നന്നായി ഉരച്ച് കഴുകണം. ശുദ്ധജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. നന്നായി തുടച്ച് വെള്ളം കളഞ്ഞതിനു ശേഷം ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ പുരട്ടണം.

വിനാഗിരിയിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ മാറ്റി ത്വക്ക് അഴകുള്ളതാക്കുന്നു. കൂടാതെ ആപ്പിള്‍ സിഡര്‍ വിനാഗിരി ത്വക്കിന്റെ പിഎച്ച് ബാലന്‍സ് സംരക്ഷിക്കുന്നു. കൂടാതെ ത്വക്കിനു വരള്‍ച്ച വരാതെ സംരക്ഷിക്കാനും ആപ്പിള്‍ സിഡര്‍ വിനാഗിരിക്കാവും.

ബ്രൗണ്‍ ഷുഗറും വെളിച്ചെണ്ണയും


ഇത് കാലുകള്‍ വൃത്തിയാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്.. കാല്‍ കപ്പ് ബ്രൗണ്‍ ഷുഗറും അഞ്ചു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ബൗളിലെടുത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇതില്‍ ഏതാനു തുള്ളി പെപ്പര്‍മിന്റു ഓയിലോ ടീട്രീഓയിലോ ചേര്‍ക്കുക. ഇത് കാലില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം നന്നായി വട്ടത്തില്‍ തിരുമ്മുക. പത്തു മിനിറ്റോളം ഇങ്ങനെ ചെയ്യണം. തുടര്‍ന്ന് ഇളം ചൂടുവെള്ളത്തില്‍ കാലു കഴുകുക. പിന്നീട് തണുത്ത വെള്ളത്തിലും കഴുകാം.

ഇത് ആഴ്ചയില്‍ മൂന്നു നാലു പ്രാവശ്യം ചെയ്യുക. വരണ്ട ചര്‍മ്മത്തില്‍ നിന്നും പെട്ടെന്നു മോചനം ലഭിക്കും. പെപ്പര്‍ മിന്റു ഓയില്‍ അല്ലെങ്കില്‍ ടീട്രീഓയില്‍ ഇതില്‍ ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ല. അത് ലഭ്യമല്ലെങ്കില്‍ ചേര്‍ക്കണമെന്നില്ല.

ചര്‍മ്മ സൗന്ദര്യത്തിനു ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് പഞ്ചസാര. അത് മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം പുതിയത് പോലെയാക്കുന്നു.. കൂടാതെ ചര്‍മ്മം വൃത്തിയാക്കി മൃദുവും സുന്ദരവുമാക്കുന്നു. വെളിച്ചെണ്ണ ചര്‍മ്മത്തിനു ആവശ്യമായ ഫാറ്റി ആസിഡുകള്‍ നല്‍കി ചര്‍മ്മം വരളാതെ സംരക്ഷിക്കുന്നു.

വിനാഗിരിയും ലിസ്ട്രീനും


ബക്കറ്റിലേക്ക് വിനാഗിരിയും ലിസ്ട്രീനും ഒഴിക്കുക. എന്നിട്ടു ചൂടു വെള്ളം ഒഴിക്കണം. കാലു പൂര്‍ണ്ണമായി മുങ്ങിയിരിക്കത്തക്കവണ്ണം ചൂടുവെള്ളം ഒഴിക്കണം. അരമണിക്കൂറോളം കാലു കുതിര്‍ത്തു വെക്കുക. പിന്നീട് പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് കാലു ഉരച്ച് വൃത്തിയാക്കുക. പിന്നീട് ശുദ്ധജലം കൊണ്ടു കഴുകി വൃത്തിയാക്കുക. ആഴ്ചയില്‍ രണ്ടു തവണ ചെയ്യുക. വ്യത്യാസം കണ്ടറിയാന്‍ സാധിക്കും.

വിനാഗിരി നേരത്തെ സൂചിപ്പിച്ചതു പോലെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് സംരക്ഷിക്കുന്നു. മൃതകോശങ്ങള്‍ മാറ്റി ചര്‍മ്മം മൃദുലവും കോമളവുമാക്കുന്നു. ലിസ്ട്രീന്‍ ഒരു അണുനാശക ഔഷധമാണ്. അത് വരള്‍ച്ച മൂലം കാലിനുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്നു. അത് മുടങ്ങാതെ കൃത്യമായി ചെയ്യണം. ഇങ്ങനെയൊക്കെ കാലുകളെ സംരക്ഷിച്ചാല്‍ കാലുകള്‍ വരളാതെ സുന്ദരമായിരിക്കും



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്