മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തേങ്ങ. പച്ചക്കറിയാണെങ്കിലും മത്സ്യം പാചകം ചെയ്യുമ്പോള്‍ ആണെങ്കിലും ഇറച്ചി കറിവെയ്ക്കുക ആണെങ്കിലും തേങ്ങ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായ് മാറിയിട്ടുണ്ട്. പലപ്പോഴും തേങ്ങയുടെ അമിതോപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായ് മാറാറുണ്ട്. പ്രത്യേകിച്ച് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക്.
എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ അല്ലെങ്കില്‍ കൊട്ടത്തേങ്ങ. ഇത് കൊളസ്‌ട്രോള്‍ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഇതിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് പലപ്പോഴും ആരോഗ്യത്തിന് സഹായിക്കുന്നത്.
പച്ചക്കറികളോടൊപ്പവും പായസത്തിനും എല്ലാം കൊട്ടത്തേങ്ങ ഉപയോഗിക്കാം. ഇതിലുള്ള പ്രോട്ടീന്‍ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണക്കത്തേങ്ങക്കുണ്ട്. പലപ്പോഴും ഇത്തരം ഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഉണക്കത്തേങ്ങ എങ്ങനെയാണ് നമ്മുടെ ശരീരത്തെ സഹായിക്കുന്നതെന്ന് നോക്കാം.
ആരോഗ്യമുള്ള ഹൃദയത്തിന്
ഹൃദയ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരും വളരെയധികം ശ്രദ്ധിക്കാറുണ്ട്. ജീവിത ശൈലി ഹൃദയാരോഗ്യത്തെ ബാധിക്കുമ്പോള്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തേയും ബാധിക്കും. ഹൃദയത്തിന് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കത്തേങ്ങ. ഇതിലുള്ള ഫൈബര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു, ഇത് ഹൃദയം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
അതുപോലെ തന്നെ തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. തലച്ചോറിനെ ബാധിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മുന്‍കരുതലാണ് ഉണക്കത്തേങ്ങ. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണിത്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഉണക്കത്തേങ്ങ. 5.2 മൈക്രോഗ്രാം സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നിലാണ്. മാത്രമല്ല ഇതിലൂടെ പല രോഗങ്ങളേയും ഇല്ലാതാക്കുന്നു.
പുരുഷനിലെ വന്ധ്യത പരിഹരിക്കാന്‍
പുരുഷന്‍മാരില്‍ എന്നും വില്ലനാവുന്ന ഒന്നാണ് വന്ധ്യത. ഇതിനെ പരിഹരിക്കാനും ഉണക്കത്തേങ്ങയിലൂടെ കഴിയുന്നു. വൈദ്യശാസ്ത്ര രംഗത്ത് തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഇത്. ദിവസവും ഉണക്കത്തേങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരം സെലനിയം ഉത്പാദിപ്പിക്കുന്നു. ഇത് പുരുഷനിലെ വന്ധ്യതെ തടയുന്നു.
അനീമിയക്ക് പരിഹാരം
വിളര്‍ച്ച തടയുന്നതിനും നല്ലൊരു പരിഹാരമാണ് ഉണക്കത്തേങ്ങ. ഉണക്കത്തേങ്ങയില്‍ ധാരാളമായ് അയണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയെ ഇല്ലാതാക്കുന്നു. നിങ്ങളുടെ ചോറില്‍ അല്‍പം ഉണക്കത്തേങ്ങ ചേര്‍ത്ത് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു.
ക്യാന്‍സര്‍ സാധ്യത കുറക്കുന്നു
ക്യാന്‍സര്‍ കോശങ്ങളോട് എതിരെ പൊരുതുള്ള കഴിവ് ഉണക്കത്തേങ്ങക്കുണ്ട്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉണക്കത്തേങ്ങ കേമനാണ്. ഇത് മലബന്ധം, വയറ്റിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ.
ആര്‍ത്രൈറ്റിസിന് പരിഹാരം
ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് തേങ്ങ. ഇതിലുള്ള മിനറല്‍സാണ് ആര്‍ത്രൈറ്റിസിന് പരിഹാരം നല്‍കുന്നത്. ഇത് ആരോഗ്യമുള്ള ടിഷ്യൂകള്‍ നിര്‍മ്മിച്ച് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി കാല്‍വേദന, മുട്ടുവേദന എന്നിവക്കെല്ലാം പരിഹാരം നല്‍കുകയും ചെയ്യുന്നു.
കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നു
കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചീത്ത കൊളസ്‌ട്രോളിനെയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.
സിങ്കിന്റെ കലവറ
സിങ്കിന്റെ കലവറയാണ് ഉണങ്ങിയ തേങ്ങ. ഇത് സ്ഥിരമായി കഴിക്കുന്നത് സിങ്കിന്റെ അഭാവം ശരീരത്തിലുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നു. അതിലുപരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.



