പാലക്കാട്: വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും, ചതിച്ചാല്‍ ദ്രോഹിക്കുമെന്നാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ഷൊര്‍ണൂര്‍ എം.എല്‍.എയും കൂടിയായ പി.കെ ശശി. കരിമ്പുഴയില്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ എത്തിയവരെ സംഘടിപ്പിച്ച് നടത്തിയ യോഗത്തിലാണ് ഷൊര്‍ണൂര്‍ എംഎല്‍എയുടെ വിവാദ പ്രസ്താവന.
'പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്' ശശി യോഗത്തില്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ പരിപാടിസംഘടിപ്പിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ശശിയുട പ്രസ്താവനയുമായ് ബന്ധപ്പെട്ട് പാര്‍ട്ടി ഔദ്യോഗികമായ് പ്രതികരിച്ചിട്ടില്ല.
