പ്രേമം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് താരം തെന്നിന്ത്യയിലേക്ക് ചേക്കേറുകയാണ്. അന്യ ഭാഷകളിലെ ഒരു തിരക്കുള്ള നടിയണാണ് അനുപമ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിച്ച കമന്റുകള്‍ക്ക് മറുപടിയുമായി ഇപ്പോഴിതാ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സാരിയിലും ചുരിദാറിലുമുള്ള ചില ചിത്രങ്ങള്‍ അനുപമ പരമേശ്വരന്‍ പങ്കുവെച്ചപ്പോള്‍ അതിന് ഹോട്ട് എന്ന് ചില വ്യക്തികള്‍ കമന്റ് ഇട്ടതാണ് താരത്തെ ഇപ്പോള്‍ പ്രകോപിപ്പിച്ചത്. വിമര്‍ശകര്‍ക്ക് താരം തക്ക മറുപടിയും നല്കി കഴിഞ്ഞു.
എന്നാല്‍ കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും, സാരിയുടുക്കുമ്പോള്‍ സൈഡിലൂടെ വയറു കാണുന്നതാണോ ഹോട്ട് എന്നാണ് താരം വിമര്‍ശകരോട് ചോദിച്ചത്. തന്റെ ഒരു ചിത്രത്തില്‍ അല്‍പം കഴുത്തിറങ്ങി വേഷം ധരിക്കേണ്ടി വന്നിരുന്നു. തന്റെ പ്രൊഫഷന്‍ സിനിമയാണെന്നും അതിന്റെ ഭാഗമായി ആ സിനിമയുടെ ടീസറിന് വേണ്ടിയാണു താന്‍ അതു ചെയ്തതെന്നും അതു അത്രക്ക് ഹോട്ട് ലുക്കായി തനിക്ക് തോന്നിയിട്ടില്ലെന്നും താരം വിമര്‍ശകരോട് ഇപ്പോള്‍ മറുപടി പറയുകയാണ്. മാത്രമല്ല ഇതിനെ ഹോട്ട് എന്നാണ് വിളക്കുന്നതെങ്കില്‍ ശരിക്കുമുള്ള അവസ്ഥയെ എന്ത് വിളക്കുമെന്നും താരം കൂട്ടിചേര്‍ത്തു.


