വാട്സാപ്പ് വഴി എളുപ്പത്തിൽ ഇനി ഗ്യാസ് ബുക്ക് ചെയ്യാം. ഭാരത് ഗ്യാസാണ് ഈ സേവനം രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ബുക്ക് ചെയ്യേണ്ട വിധം :
1. ഭാരത് പെട്രോളിയം സ്മാർട്ട് ലൈൻ നമ്പറായ 1800224344 എന്ന നമ്പറിലേക്ക് Hi അയക്കുക (ഏജൻസിയിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് നമ്പറിൽ നിന്നാണ് മെസ്സേജ് അയക്കേണ്ടത്).
2. നിങ്ങൾക്ക് ലഭിയ്ക്കുന്ന സന്ദേശത്തിന് മറുപടിയായി 1 എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
3. ബുക്കിങ് പൂർത്തിയായി കഴിഞ്ഞു. ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ വാട്സാപ്പിലൂടെ തന്നെ നിങ്ങൾക്ക് ലഭിക്കും.
ഇത് സംബന്ധിച്ച വീഡിയോയും ഭാരത് ഗ്യാസ് അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ വാട്സാപ്പ് ബുക്കിങ്ങിലൂടെ സാധിക്കും.
#Bharatgas launches today cylinder booking through WhatsApp for our consumers across the country. Just WhatsApp ‘Hi’ to Bharat Petroleum Smartline number 1800224344 and we shall deliver the cylinder to your doorstep. To know more watch this video @dpradhanbjp @PetroleumMin pic.twitter.com/3fiObsyylm— Bharat Petroleum (@BPCLimited) May 26, 2020
