തെന്നിന്ത്യന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഐശ്വര്യ രാജേഷ്. അഭിനയ രംഗത്തേക്ക് കടന്നു വന്നതിന് മുന്‍പി നിരവധി കയപേറിയ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം മനസ് തുറക്കുന്നു. ജനിച്ച് വളര്‍ന്നത് ചേരിയിലാണെന്നും അച്ഛന്റെ ആകസ്മികമായ മരണത്തിന് ശേഷം അമ്മയാണ് തന്നെയും സഹോദരങ്ങളെയും നോക്കിയത്.
ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് രണ്ട് സഹോദരങ്ങള്‍ മരണപ്പെട്ടത്. പിന്നീട് അമ്മയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്നും താരം മനസ് തുറന്നു. അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ തനിക്ക് ലൈംഗിക ചൂഷണവും നേരിട്ടിട്ടുണ്ടെന്നും നിറത്തിന്റെ പേരിലും പലരുടേയും മുന്നില്‍ അപമാനിതയായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും താരം മനസ് തുറന്നു.
കറുപ്പ് നിറം, ഇംഗ്ലീഷ് ഭാഷ അറിയാത്തതു കൊണ്ടും ഉള്ള ഒക്കെ തിരസ്‌കരണത്തിന്റെ നാളുകള്‍ ആയിരുന്നു പിന്നീടെന്നും, ചെറിയ റോളുകളിലൂടെ തമിഴ് ചലച്ചിത്ര രംഗത്ത് കരിയര്‍ ആരംഭിക്കുകയായിരുന്നു, മണികണ്ഡന്റെ കാക്ക മുട്ടൈയില്‍ പല നടിമാരും നിരസിച്ച രണ്ട് കുട്ടികളുടെ അമ്മ കഥാപാത്രം താരത്തിന് പ്രശസ്തി നേടികൊടുക്കുകയായിരുന്നു.
കുറിപ്പ് വായിക്കാം:
ചെന്നൈയിലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ അച്ഛന്‍, അമ്മ, മൂന്ന് സഹോദരന്മാരുമടങ്ങുന്ന ആറംഗ കുടുംബം. തന്റെ എട്ടാം വയസ്സില്‍ അച്ഛന്റെ മരണം. കുടുംബം മുന്നോട്ട് കൊണ്ടു പോവാന്‍ വിദ്യാഭ്യാസമില്ലാത്ത അമ്മയുടെ Struggling days. അതിനിടെ പന്ത്രണ്ടാം വയസ്സില്‍ മൂത്ത സഹോദരന്റെ ആകസ്മിക മരണം (ആത്മഹത്യ )......
സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായി ആദ്യ ജോലി. ഈവന്റ്‌സ്, ബര്‍ത്ത് ഡെ പാര്‍ട്ടി ഹോസ്റ്റിംഗ് എന്നിവ വഴി സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിച്ച നാളുകള്‍. അവിടുന്ന് സീരിയല്‍ രംഗത്തേക്ക്. സിനിമ അഭിനയ രംഗത്ത് 'Not a Heroine Material', കറുപ്പ് നിറം, ഇംഗ്ലീഷ് ഭാഷ അറിയാത്തതു കൊണ്ടും ഉള്ള ഒക്കെ തിരസ്‌കരണത്തിന്റെ നാളുകള്‍. ചെറിയ റോളുകളിലൂടെ തമിഴ് ചലച്ചിത്ര രംഗത്ത് കരിയര്‍ ആരംഭിച്ചു. മണികണ്ഡന്റെ കാക്ക മുട്ടൈയില്‍ പല നടിമാരും നിരസിച്ച രണ്ട് കുട്ടികളുടെ അമ്മ കഥാപാത്രം... കരിയറിലെ വഴിത്തിരിവായ റോള്‍. തുടര്‍ന്നിങ്ങോട്ട് നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങള്‍. .... തമിഴിലെ ഏറ്റവും മികച്ച നടിമാരിലൊരാളായുള്ള വളര്‍ച്ച.


