ന്യൂഡൽഹി : പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള പൂനെ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയാണ് അടുത്ത സാമ്പത്തിക വർഷം മുതൽ 3200 മൊബൈൽ പെട്രോൾ പമ്പുകൾ വിൽക്കാൻ പദ്ധതിയിടുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 1200 ഓളം ഓപ്പറേറ്റർമാരെ നിയമിക്കുവാനും പദ്ധയിട്ടിട്ടുണ്ടെന്ന് റെപോസ് എനർജി അറിയിച്ചു.
"നിലവിൽ ഇന്ത്യയിൽ ഒരു ലക്ഷത്തോളം ഇന്ധന സ്റ്റേഷനുകളുടെ ആവശ്യകതയുണ്ട്. എന്നിരുന്നാലും ഭൂമിയുടെ ലഭ്യതയും സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വരുന്ന ചിലവും കണക്കാക്കുമ്പോൾ ഇത് പ്രായോഗികമല്ല. ഇപ്പോൾ ഏകദേശം 55,000 ഇന്ധന സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്.", റെപോസ് എനർജി കോ-ഫൗണ്ടർ പറഞ്ഞു.
ലളിതമായ മൊബൈൽ അപ്ലിക്കേഷൻ മുഖേന ഉപഭോക്താക്കൾക്ക് ഇന്ധനം എത്തിച്ചു നൽകുന്നതാണ്. തത്സമയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ക്ലൗഡ് സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.
GPS, ജിയോ ഫെൻസിങ് സംവിധാനങ്ങളോടെയാണ് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉല്പാദിപ്പിക്കുക. മൊബൈൽ അപ്ലിക്കേഷൻ മുഖേനയുള്ള ഓർഡർ അനുസരിച്ച് വീടുകളിൽ ഇന്ധനം എത്തിക്കുക എന്നതാണ് ലക്ഷ്യം.
