തിരുവനന്തപുരം: കേരളം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കടകളിലും ചന്തകളിലും മറ്റും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. നിയന്ത്രണം കര്‍ശനമാക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണത്തിന് 20 പേര്‍ക്കുമേ പങ്കെടുക്കാവൂ. ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രദേശത്ത് നിന്നും വരുന്നവരില്‍ പലരും രോഗവാഹകരാവാം. അവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിച്ചുപോകണം. നിര്‍ദേശങ്ങള്‍ അനുസരിക്കണം. റൂം ക്വാറന്റൈന്‍ നിര്‍ബന്ധം. അദ്ദേഹവുമായി ഇടപഴകുന്നത് ഒരാള്‍ മാത്രമായിരിക്കണം. അയാളും മുന്‍കരുതല്‍ സ്വീകരിക്കണം. അണുനശീകരണം നടത്തണം. മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കുകയുള്ളൂ.
മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ധരിക്കാതിരിക്കാനുള്ള പ്രവണതയുണ്ട്. ഇത് അനുവദിക്കാനാവില്ല. എല്ലാവര്‍ക്കും പരിമിതമായ തോതിലെങ്കിലും മാസ്‌ക് സൗജന്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ അറിയിക്കാതെ സംസ്ഥാനത്തേക്ക് വരുന്നവര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് 28 ദിവസം ക്വാറന്റെന്‍ സ്വന്തം ചിലവില്‍ നടത്തേണ്ടിവരും. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ 7 ദിവസം ഹോം ക്വാറന്റൈന്‍ എന്നതാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
