തീവണ്ടി എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സംയുക്ത മേനോന്‍. നിരവധി അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ച താരം മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ദേയയാണ്.
ടോവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഏറെ പ്രേക്ഷക ശ്രദ്ദ നേടിയത്. അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.
തീവണ്ടിക്ക് ശേഷം ലില്ലി എന്ന സിനിമയിലെ അഭിനയത്തിനും മികച്ച അഭിപ്രായം നേടിയിരുന്നു. മലയാളത്തില്‍ പിന്നീട് യമണ്ടന്‍ പ്രേമകഥ, കല്‍ക്കി, എടക്കാട് ബെറ്റാലിയന്‍ 06 എന്നീ സിനിമകളില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡില്‍ ആയിരുന്നു.
ഇപ്പോഴിതാ താരം ഒരു അഭിമുഖത്തില്‍ പ്രണയത്തെ പറ്റിയും ബ്രേക്ക് അപ്പിനെ പറ്റിയും മനസ് തുറക്കുകയാണ്. പ്രണയത്തെ പറ്റി എന്താണ് അഭിപ്രായമെന്ന് അവതാരകയുടെ ചോദ്യത്തിനാണ് താരം വ്യക്തമായ മറുപടി നല്‍കിയത്. തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും ബ്രേക്ക് അപ്പ് ആയപ്പോള്‍ വല്ലാത്ത് മാനസിഗ സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു. പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നീ ലഹരികളെക്കാള്‍ വലുതാണ് പ്രണയമെന്ന ലഹരിയെന്നും അത് നഷ്ടപ്പെട്ടാന്‍ തളര്‍ന്നുപോകുമെന്നും അത് നല്ലോണം അനുഭവിച്ചിട്ടുള്ള ഒരാളാണ് താനെന്നും താരം തുറന്നു പറഞ്ഞു.
