കോട്ടയം: മാറ്റിവച്ച ഹയർ സെക്കണ്ടറി പരീക്ഷകൾ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. പരീക്ഷാ ഹാളുകളും പരിസരങ്ങളും നേരത്തെ തന്നെ അണുവിമുക്തമാക്കിയായിരുന്നു പരീക്ഷക്കായി ഒരുക്കിയത്. പരീക്ഷയ്ക്കെത്തിയ എല്ലാ വിദ്യാർത്ഥികളെയും ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകരെയും സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ചതിനും ശേഷമാണ് സ്കൂളിൽ പ്രവേശിപ്പിച്ചത്.
വിദ്യാർത്ഥികൾ എല്ലാവരും സാമൂഹിക അകലം പാലിച്ചും മാസ്ക് ഉപയോഗിച്ചുമാണ് എത്തിയത്. പരീക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും മാസ്കും കൈയ്യുറകളും ധരിച്ചാണ് ഡ്യൂട്ടി ചെയ്യുന്നത്.
ചിത്രം: വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ പി റ്റി എ യുടെയും പ്രിൻസിപ്പാളിൻ്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികളെ സാനിറ്റെസർ ഉപയോഗിപ്പിച്ചും പനി നോക്കിയും പരീക്ഷാഹാളിലേക്ക് കടത്തിവിടുന്നു.

