Hot Posts

6/recent/ticker-posts

പുകവലിയുടെ ഗുണങ്ങൾ !!!


പുകവലി അത്ര മോശമാണോ? എത്ര മോശം എന്ന് പറഞ്ഞാലും അതിനുമുണ്ട് ചില നല്ല വശങ്ങൾ. കാൻസർ, ഹൃദ്രോഗം, എംഫൈസിമ എന്നീ രോഗങ്ങൾക്ക് പുകവലി കാരണമാകുമെങ്കിലും പല രോഗങ്ങളെ തടയാനും പുകവലിക്കാകും. വിശ്വസിക്കാൻ സാധിക്കുന്നില്ല, അല്ലെ..

1. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സാധ്യത പുകവലി കുറയ്ക്കുന്നു. പുകവലിക്കാത്ത ആളുകളെ അപേക്ഷിച്ച് പുകവലിക്കുന്ന ആളുകളിൽ കാൽ മുട്ട് ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നത് വളരെ കുറവാണ്. പഠനങ്ങളിലെ ഈ നിഗമനം എല്ലാവർക്കും അത്ഭുതമായിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പഠനം ആർത്രൈറ്റിസ് & റൂമാറ്റിസം ജേണലിന്റെ ജൂലൈ ലക്കത്തിൽ ഇതേ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്തായിരിക്കും ഇങ്ങനെ ഒക്കെ പറയാൻ കാരണം? കാൽമുട്ട് മാറ്റിവെക്കൽ ശസ്‌ത്രക്രിയ കൂടുതലായും വേണ്ടിവരുന്നത് ജോഗ്ഗിങ് ചെയ്യുന്നവരിലും അമിതവണ്ണം ഉള്ളവരിലും ആണ്. പഠനങ്ങളിൽ പറയുന്നത് പുകവലിക്കുന്നവർ അമിതവണ്ണമുള്ളവർ ആവാനുള്ള സാധ്യത കുറവാണ് എന്നാണ്. തരുണാസ്ഥി, സന്ധികൾ എന്നിവയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പുകയിലയിലെ നിക്കോട്ടിൻ സഹായിക്കുന്നതായും ഗവേഷകർ പറയുന്നു.


2. പാർക്കിൻസൻസ്  രോഗത്തിനുള്ള സാധ്യത പുകവലി കുറയ്ക്കുന്നു. പാർക്കിൻസൻസ് രോഗവും പുകവലിയും തമ്മിൽ ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതുമായി നടന്ന പുതിയ പഠനത്തിന്റെ നിഗമനങ്ങൾ ന്യൂറോളജി ജേർണലിന്റെ 2010 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആണ് പാർക്കിൻസൻസ് രോഗവും പുകവലിയും തമ്മിലുള്ള ഈ ബന്ധത്തെ കുറിച്ച് ആദ്യമായി നിഗമനത്തിലെത്തിയത്.

3. അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പുകയിലയിലെ നിക്കോട്ടിൻ വിശപ്പ് ഇല്ലാതാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് അതായത് 1920ൽ  പുകയില കമ്പനികൾ സ്ത്രീകളെ ആണ് കൂടുതലായി ലക്ഷ്യമിട്ടിരുന്നത്, വണ്ണം കുറയ്‌ക്കാൻ സഹായിക്കും എന്ന കാരണത്താൽ. എന്നിരുന്നാലും വിശപ്പ് കുറയ്ക്കുന്നതോടൊപ്പം മറ്റ് ദോഷഫലങ്ങളും ഉള്ളതിനാൽ ഇന്ന് കാലത്ത് ആരും തന്നെ വണ്ണം കുറയാനുള്ള ഉപാധിയായി പുകവലി ശീലമാക്കാറില്ല.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്