ശരീരത്തിന്റെ പല ഭാഗത്തായി പലര്‍ക്കും മറുകുകള്‍ ഉണ്ട്. പക്ഷേ ഈ മറുകുകളുടെ അര്‍ത്ഥം എന്താണെന്നോ ഇതുകൊണ്ട് നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഗുണങ്ങളെയോ ദോഷങ്ങളെ പറ്റിയോ ഒന്നും തന്നെ പലര്‍ക്കും അറിയില്ല. എന്നാല്‍ നമ്മുടെ ജീവിതവുമായി ഇതിന് വലിയ ബന്ധമുണ്ടെന്നാണ് ജോത്യശാസ്ത്രം പറയുന്നത്. ശരീരത്തിന്റെ ഓരോ ഭാഗത്തുളള മറുകുകള്‍ക്ക് ഓരോ പ്രത്യേകതയുണ്ടെന്നും അവയ്ക്ക് നമ്മുടെ ജീവിതവുമായി വലിയയൊരു ബന്ധമുണ്ടെന്നും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കാന്‍ മറുകുകള്‍ക്ക് സാധിക്കും. ഇത് നമ്മുടെ സ്വഭാവസവിശേഷതകളെയും ഭാവിയെയും നിര്‍ണയിക്കാന്‍ സഹായിക്കുമെന്നുമാണ് ജോതിശാസ്ത്ര പഠനങ്ങളില്‍ പറയുന്നു.
വലതു കൈയില്‍ മറുകുളളവരാണോ നിങ്ങള്‍ എങ്കില്‍, എന്തുകാര്യവും നിര്‍ബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും ചെയുന്നവരായിരിക്കും. ഇടതുകൈയില്‍ മറുക് ഉണ്ടെങ്കില്‍ ധനവാനാകണമെന്നു ആഗ്രഹിക്കുകയും എന്നാല്‍ ശരാശരി ജീവിതം നയിക്കുന്നവരുമാണ്.
ഇടതോ വലതോ കൈമുട്ടിനു താഴെയുളള മറുകുളളവര്‍ ജീവിത വിജയവും സമ്പത്തും പ്രതിനിധാനം ചെയ്യുന്നതാണ്. മറ്റുളളവരെ സഹായിക്കുന്നവരും മറ്റുളളവരുടെ സഹായങ്ങള്‍ സ്വീകരിക്കുന്നവരുമായിരിക്കും.
കണങ്കയ്യിലെ മറുക് സൂചിപ്പിക്കുന്നത് ബാല്യത്തിലെ ദാരിദ്രമാണ്. ദൈവവിശ്വാസമുളളവരും വയസുകൂടുന്നതനനുസരിച്ച് ഇവരുടെ കയ്യിലെ ധനവും വര്‍ധിക്കും. എഴുത്തുകാരനോ ചിത്രകാരനോ ആകാം ഇക്കൂട്ടര്‍
എന്നാല്‍, കൈപ്പത്തിക്കുളളിലുളള മറുക് ഗുണകരമല്ല. ഇത് ജീവിതത്തിലുടനീളമുളള പ്രതിബന്ധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിരലുകളിലുളള മറുകുകളും നല്ലതല്ല. വിരലുകളില്‍ മറുകുളളവര്‍ക്കു മുന്നോട്ടുളള ജീവിതത്തില്‍ നിറയെ തടസങ്ങള്‍ നേരിടേണ്ടി വരാം.
