Hot Posts

6/recent/ticker-posts

ഇന്ത്യയില്‍ ജൂണ്‍ പകുതിയോടു കൂടി പ്രതിദിനം 15,000 കോവിഡ് കേസുകള്‍ ഉണ്ടാകും; ചൈന


ന്യൂഡല്‍ഹി: ജൂണ്‍ പകുതിയോടു കൂടി ഇന്ത്യയില്‍ പ്രതിദിനം 15,000 കോവിഡ് കേസുകളുണ്ടാകുമെന്നു ചൈനീസ് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ കോവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണു ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോവിഡ്-19 പ്രഡിക്ട് സിസ്റ്റം ഈ മുന്നറിയിപ്പ് നല്‍കുന്നത്.

ജൂണ്‍ രണ്ടോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 9,291 ആകുമെന്ന് മുമ്പ് ഈ ഗവേഷകര്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം സത്യമാകുന്ന തരത്തില്‍ 8,909 കേസുകളാണ് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച മുതലുള്ള നാലു ദിവസങ്ങളില്‍ 9,676, 10,078, 10,936 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ ഗവേഷകര്‍ പ്രവചിക്കുന്നതെന്ന് ലാന്‍ഷോ യൂണിവേഴ്‌സിറ്റി കൊളാബറേറ്റീവ് ഇന്നൊവേഷന്‍ സെന്റര്‍ ഓഫ് വെസ്റ്റേണ്‍ എക്കോളജിക്കല്‍ സേഫ്റ്റി വകുപ്പ് ഡയറക്ടര്‍ ഹുവാംഗ് ജിയാന്‍പിംഗ് പറഞ്ഞു.

180 രാജ്യങ്ങളിലെ രോഗവ്യാപനം സംബന്ധിച്ച് ഇവര്‍ പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. ലാന്‍ഷോ സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ 8000-ന് മുകളിലാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം