Hot Posts

6/recent/ticker-posts

ലോക പ്രമേഹ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി



പാലാ: പാലാ ബ്ലഡ് ഫോറവും  മരിയൻ മെഡിക്കൽ സെൻ്ററും സംയുക്തമായി പ്രമേഹ ദിനാചരണവും സൗജന്യ പ്രമേഹ പരിശോധന ക്യാമ്പും നടത്തി. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നടത്തിയ പ്രോഗ്രാമിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പ്രമേഹ ദിനാചരണത്തിൻ്റെയും സൗജന്യ പരിശോധനയുടെയും ഉദ്ഘാടനം പാലാ ഡി വൈ എസ് പി സാജു വർഗീസ് നിർവ്വഹിച്ചു. ചടങ്ങിൽ അഡ്മിനിസ്ട്രേക്ടർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി മുഖ്യ പ്രഭാഷണം നടത്തി, ബോധവത്കരണ ക്ലാസ്സ് പ്രമേഹരോഗ ചികിത്സാ
വിധക്തൻ  ഡോ.സിറിയക് തോമസ് നയിച്ചു. മരിയൻ മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ മാത്യു തോമസ്, പി ആർ ഓ സിസ്റ്റർ ബെൻസി എഫ്‌ സി സി, സിസ്റ്റർ റെനി എഫ് സി സി ,രാഖി ജോസഫ് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിപിച്ച് പ്രസംഗിച്ചു.



ഇരുന്നൂറ്റിയമ്പതോളം ആളുകൾ സൗജന്യ പരിശോധന ക്യാമ്പിൽ പങ്കെടുത്തു. കെ ആർ ബാബു, പ്രെഫ.സുനിൽ തോമസ്, സജി വട്ടക്കാനാൽ, സാബു അബ്രാഹം, കെ ആർ സൂരജ് ,സിസ്റ്റർ ആഗ്നസ് എഫ് സി സി, രാജേഷ് കുര്യനാട്, ക്യാപ്റ്റൻ സതീഷ് തോമസ്, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ പ്ലാക്കണ്ണി, റഫീക്ക് അമ്പഴത്തിനാൽ, ഷാജി തകിടിയേൽ, വിഷ്ണു മുരളീധരൻ, തോമസ് ടോം മാങ്കൂട്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി