Hot Posts

6/recent/ticker-posts

പാലായിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആന പാപ്പാൻ അറസ്റ്റിൽ.



പാലാ : കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായി വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ വശീകരിച്ച കേസിലാണ് എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെ പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.



കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട്  വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി രണ്ടുവർഷം മുമ്പ് എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 


തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു.  പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് സജിയെ ഭരണങ്ങാനത്തു നിന്നും ആന യോടൊപ്പം ജോലി ചെയ്യവേ   പിടികൂടുകയായിരുന്നു. എസ് എച്ച് ഒ കെ പി ടോംസൺ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു