Hot Posts

6/recent/ticker-posts

'മഠത്തിലെ മറ്റ് അംഗങ്ങള്‍ ആക്രമിക്കുന്നു'; പൊലീസില്‍ പരാതി നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുര


മാനന്തവാടി: കാരക്കമല എഫ്സിസി മഠത്തില്‍ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി. മഠത്തിലെ മറ്റ് അംഗങ്ങളില്‍ നിന്ന് ആക്രമണം നേരിട്ടെന്ന് കാണിച്ച്‌ ലൂസി കളപ്പുര വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കി. 


മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് ലൂസി കളപ്പുര സത്യാഗ്രഹം നടത്തുന്നത്.
രണ്ടാഴ്ചയോളമായി സിസ്റ്റര്‍ ലൂസി കളപ്പുര സത്യാഗ്രഹ സമരത്തിലാണ്. 


കാരക്കാമല എഫ്സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് സമരം. ഈ മാസം ആറിന് മഠത്തില്‍ വച്ച്‌ മറ്റ് അംഗങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ച്‌ സിസ്റ്റര്‍ ലൂസി വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കി. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ തുടരുകയാണ്. 


ഭക്ഷണം ഉള്‍പ്പെടെ നിഷേധിക്കുകയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും ലൂസി കളപ്പുര പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് ലൂസി കളപ്പുരയുടെ മൊഴി രേഖപ്പെടുത്തി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ