കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്‌സുമടക്കമുള്ള ബൃഹദ് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം എല്‍ എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് 1.81 കോടി രൂപ ചെലവില്‍ നിര്‍മിച്ച കോട്ടയം കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലും യാര്‍ഡും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. 4.5 ഏക്കര്‍ സ്ഥലം കോട്ടയം സ്റ്റാന്‍ഡില്‍ കെ എസ് ആര്‍ ടി സിക്കുണ്ട്.
ഇവിടെ ബി.ഒ.ടി. അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വിപുലമായ പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ശബരിമല തീര്‍ഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും. നിലവിലുള്ള മറ്റ് സര്‍വീസുകള്‍ കുറയ്‌ക്കാതെ തന്നെ ഇത്തവണ കൂടുതല്‍ ശബരിമല സര്‍വീസുകള്‍ ഉണ്ടാകും.






