Hot Posts

6/recent/ticker-posts

ശുചിമുറി മാലിന്യം കൊച്ചിടപ്പാടിയിൽ തള്ളി സാമൂഹ്യവിരുദ്ധർ: അപലപനീയമെന്ന് വാർഡ് കൗൺസിലർ സിജി ടോണി


പാലാ ഈരാറ്റുപേട്ട റോഡിൽ കൊച്ചിടപ്പാടി ഐഎംഎ ജംഗ്ഷൻ ഭാഗത്ത് ഓടയിലൂടെ ഒഴുകുന്ന വെള്ളം മീനച്ചിലാറ്റിലാണ് എത്തിച്ചേരുന്നത്. ചുരുക്കത്തിൽ സാമുഹൃവിരുദ്ധർ നിക്ഷേപിച്ച  മാലിന്യത്തിൻ്റെ ഒരു പങ്ക് മീനച്ചിലാറ്റിൽ എത്തിച്ചേരുന്ന സാഹചര്യമാണ് നിലവിലുള്ളത്.


ഒട്ടനവധി കുടിവെള്ള പദ്ധതികളുടെ കിണറുകൾ സ്ഥിതി ചെയ്യുന്നതിന് മുകൾ ഭാഗത്തായാണ് നിലവിൽ മാലിന്യം തള്ളിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയതിനോട് ചേർന്ന ഭാഗത്താണ് നിലവിൽ കൊച്ചിടപ്പാടി അംഗൻവാടി സ്ഥിതി ചെയ്യുന്നത്.


വിവരം അറിഞ്ഞ ഉടൻ തന്നെ വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ നഗരസഭ ചെയർമാനെയും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനെയും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.


നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിപ്പോർട്ട് തയ്യാറാക്കി. പ്രദേശത്ത് വാട്ടർ സർവ്വീസ് ഉൾപ്പെടെ നടത്തുകയും അണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറുകൾ ഇടുകയും ചെയ്തു.


വിഷയം ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ഉന്നയിച്ചു. ഭരണ പ്രതിപക്ഷാംഗങ്ങൾ സംഭവത്തെ അപലപിച്ചു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ തന്നെ പാലാ പോലീസിൽ പരാതി നൽകിയതായി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പോലീസ് അധികാരികളുമായി ചേർന്ന് സമീപ പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും തൻ്റെ വാർഡിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താൻ സഹായകരമായ തെളിവുകൾ നൽകുന്നവർക്ക് അയ്യായിരം രൂപ പാരിതോഷികം നൽകുമെന്നും വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ പറഞ്ഞു.

ജനവാസ കേന്ദ്രത്തിൽ മൂന്നാനി പള്ളിയോട് ചേർന്ന പ്രദേശത്ത്  മാലിന്യം തള്ളിയ സംഭവത്തിൽ  കൊച്ചിടപ്പാടി പൗരാവലിയും എകെസിസി മൂന്നാനി പള്ളി യൂണിറ്റും മീനച്ചിലാർ സംരക്ഷണ സമിതിയും ശക്തമായി പ്രതിക്ഷേധിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും