Hot Posts

6/recent/ticker-posts

ബജറ്റിൽ മാജിക് പ്രതീക്ഷിക്കേണ്ട- ധനമന്ത്രി, നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റ് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെങ്കിലും ഒരു മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നും ധനമന്ത്രി.



ഫീസും നികുതികളും സംസ്ഥാന സര്‍ക്കാരിന്റെ ധനാഗമ മാര്‍ഗങ്ങളാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ എപ്പോഴും നടക്കുന്നതാണെന്നും ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി മന്ത്രി പറഞ്ഞു.


കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നതാണ് കേന്ദ്ര സമീപനം.


ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവർത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു.





Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു