Hot Posts

6/recent/ticker-posts

പാലാ ബൈപ്പാസിൽ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു


പാലാ: കിഴതടിയൂര്‍ ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാ പന്ത്രണ്ടാംമൈല്‍ സ്വദേശി നിഖിലാണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 6 മണിയോടെ ആയിരുന്നു അപകടം.


പാലാ സിവില്‍ സ്റ്റേഷന് സമീപം ഓപ്പണ്‍ സ്റ്റേജിന് എതിര്‍വശത്താണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. 


പോസ്റ്റില്‍ ഇടിച്ചുതെറിച്ച ബൈക്ക് സംരക്ഷണ വേലിയിലിടിച്ചാണ് നിന്നത്. ഗുരുതര പരിക്കേറ്റ യുവാവിനെ പാലാ ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു നിഖിൽ. പഠനത്തോടൊപ്പം പാലാ മുരിക്കുംമ്പുഴയിൽ ഒരു വർക്ക്ഷോപ്പിൽ  സഹായി ആയിട്ട് നിൽക്കുകയായിരുന്നു നിഖിൽ. ഇവിടെ നിന്ന് ബൈപ്പാസ് വഴി പാലാ ടൗണിലേക്ക് വരവേയാണ് അപകടം ഉണ്ടായത്.





Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു