Hot Posts

6/recent/ticker-posts

രാമപുരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: മൂന്ന് പ്രമുഖ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളി: എൽ.ഡി.എഫ് കൺവൻഷൻ നടത്തി


രാമപുരം: രാമപുരം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശക പത്രിക സമർപ്പിച്ച യു.ഡി.എഫിലെ മൂന്ന് പ്രമുഖ നേതാക്കളുടെ പത്രികകൾ തള്ളി. പ്രചാരണ പരിപാടികൾ നടന്നുവരികെയാണ് അപ്രതീക്ഷിതമായ നടപടി ഉണ്ടായത്.



സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് നോട്ടീസുകളും പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നിരത്തി സ്ഥാപിച്ച് പ്രചാരണം നടത്തി വരുന്നതിനിടയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. 



ഇപ്പോൾ വി.എ.ജോസ് ഉഴുന്നാലിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ഭരണ സമിതിയിൽ ഉണ്ടായിരുന്ന ഏതാനും അംഗങ്ങൾ കേരള കോൺ (എം) നേതൃത്വം നൽകുന്ന പാനലിൽ ചേർന്നിരുന്നു.



നിലവിൽ ബാങ്ക് ഭരണസമിതി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരള കോൺ (എം) നേതാവുമായ ബൈജു ജോൺ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് പാനലുമായി ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്.



പത്രിക തള്ളിയവർക്ക് പകരം ഡമ്മികളായി പത്രിക നൽകിയവരെ ഉൾപ്പെടുത്തി മത്സരിക്കും. എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കൺവൻഷൻ കേ.കോൺ (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാവ് കെ.എസ് രാജു അദ്ധ്യക്ഷത വഹിച്ചു.

 

സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രൊഫ.ലോപ്പസ് മാത്യു, പി.എം.മാത്യു, ലാലിച്ചൻ ജോർജ്, ടോബിൻ കെ.അലക്സ്, അഡ്വ.വി.ടി.തോമസ്, എം.ആർ.രാജു, പി.കെ.ഷാജകുമാർ, സണ്ണി പൊരുന്നകോട്ട്, പി.എ.മുരളി, എം.ടി.ജാൻ്റിസ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ