Hot Posts

6/recent/ticker-posts

ഏറ്റുമാനൂരിൽ ഭർതൃവീട്ടിൽ നടന്ന മരണം കൊലപാതകമെന്ന് സംശയം; ഭർതൃപിതാവും അറസ്റ്റിൽ



ഏറ്റുമാനൂർ ശ്രീകണ്ഠമംഗലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതി ക്രൂര മർദനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയുടേത് തൂങ്ങിമരണം തന്നെയാണോ എന്ന സംശയവും റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവിനെ ഇന്നലെ (നവംബർ 27) അറസ്റ്റ് ചെയ്തിരുന്നു.

ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറെ (24) ഈ മാസം ഏഴിനാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനിലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനിലിന്റെ പിതാവ് വർക്കിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു.





യുവതിയുടെ വയറിനുള്ളിൽ രക്തം വാർന്ന് കെട്ടിക്കിടന്നതായും കാലിൽ പുതിയതും പഴയതുമായ മുറിവുകൾ കാണപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ പറയുന്നു. കഴുത്തിലെ കശേരുക്കൾക്ക് ഒടിവോ പൊട്ടലോ ഇല്ല. തൂങ്ങിമരണം ആണെങ്കിൽ ഇത് സംഭവിക്കേണ്ടതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ