Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാംഘട്ടം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും, ഖര-ദ്രവ-മാലിന്യ സംസ്കരണ രീതികൾ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനും ജനങ്ങളുടെ മനോഭാവവും ശീലങ്ങളും മാറ്റിയെടുക്കുന്നതിനും ഹരിതസഭ കൊണ്ട് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. 

പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യമുക്ത നവ കേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിനും ഹരിത സഭയിലൂടെ സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലി ഹരിത സഭ ആരംഭിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ശ്രീകല ഹരിതസഭ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, മെമ്പർ രതീഷ് പി.എസ്,  ഹെഡ് ക്ലാർക്ക് എ പദ്മകുമാർ, വിഇഒ ടോമിൻ ജോർജ്, സീനിയർ ക്ലാർക്ക് ബിജുമോൻ വി.എം തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി മാലിന്യമുക്ത ക്യാമ്പയിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. 


വിവിധ സ്കൂളുകളിലെ പ്രതിനിധികളായ വിദ്യാർത്ഥികൾ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും മറുപടി സെക്രട്ടറി അറിയിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമപഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹരിത സഭയിൽ മെമ്പർമാർ, ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും