Hot Posts

6/recent/ticker-posts

പ്രതിഷേധം തുടരുന്നു; ഇന്നും വിവിധ ജില്ലകളിൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി



സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ അപേക്ഷകർ ആരും എത്തിയില്ല. 





എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ടെസ്റ്റുകൾ ബഹിഷ്‌കരിക്കുകയായിരുന്നു. കോഴിക്കോടും അപേക്ഷകർ എത്താത്തതിനാൽ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയിൽ മൂന്ന് പേർ ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന് ഐഎൻടിയുസി അറിയിച്ചു. 


പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.


സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ടെസ്റ്റുകൾ മുടങ്ങിയിരുന്നു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്നലെ പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കണ്ടത്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ