Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ബാബു മാത്യു, ജനറൽ സെക്രട്ടറി രമേഷ്‌ വി.ജി

കോട്ടയം: കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റായി ബാബു മാത്യു തട്ടാപറമ്പിലിനെയും, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആയി രമേഷ്‌ വി.ജിയെയും തിരഞ്ഞെടുത്തു. 


വൈസ് പ്രസിഡന്റുമാരായി ശ്യാം മോഹൻ വടകര, ഷൈജിത്ത് കൂവപ്പാടം, ദീപു ക്യഷ്ണൻ എന്നിവരെയും, ട്രഷററായി ശ്രീജിത്ത് പുത്തൻപറമ്പിലിനെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി കോട്ടയം ജോണി, ലൗജിൻ മാളിയേക്കലിനെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി സുരേഷ് തിരുവഞ്ചൂർ, സതീഷ് കോടിമത, അനുരാജ്, ഷൈജിത്ത് കെ.ജി എന്നിവരെയും തിരഞ്ഞെടുത്തു.
കോട്ടയം റോട്ടറി ഹാളിൽ നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പും നേതൃയോഗവും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ: ബാലു ജി വെള്ളിക്കര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് അമ്പലാറ്റിൽ, കോട്ടയം ജോണി, ശിവപ്രസാദ് ഇരവിമംഗലം, ലൗജിൻ മാളിയേക്കൽ, ജോയി സി കാപ്പൻ, രാജേഷ് ഉമ്മൻ കോശി, ജയിസൺ മാത്യു, ടിജോ കൂട്ടുമ്മെക്കാട്ടിൽ, വി.കെ.സന്തോഷ്,വൈശാഖ് സുരേന്ദ്രൻ, വള്ളോംകുഴിയിൽ, മനോജ് മാടപ്പള്ളി, ബിജു എം.നായർ, ഗോപകുമാർ, ലിബിൻ കെ.എസ്, സുരേഷ് തിരുവഞ്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു