Hot Posts

6/recent/ticker-posts

നവീകരിച്ച ഞൊണ്ടിമാക്കൽ കവല - പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

പാലാ: മാണി സി കാപ്പൽ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ട് 62 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു. ഞൊണ്ടി മാക്കൽ കവലയിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 
6-ാം വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മായ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാളും ചൂണ്ടച്ചേരി എൻജനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ റവ.ഫാദർ ജോസഫ് മലേപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. 
പാലാ മരിയസദനം ഡയറക്ടർ സന്തോഷ് മരിയ സദനം, നഗരസഭ എത്ത ബോണി എസ്.മാർട്ടിൻ മിറ്റത്താനി, ജിബിൻ മൂഴിപ്ലാക്കൽ, മാർട്ടിൻ മിറ്റത്താനി, കെ.റ്റി ജോസഫ്, ജോസ് വേര നാനി, ജിജി തൈച്ചു പറമ്പിൽ, ജോണി ചക്കാലയിൽ, റോയി കുടില പറമ്പിൽ, മൈക്കിൾ കാവുകാട്ട്,, കിരൺ അരീക്കൽ, എ എസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 
പാലാ മരിയ സദനത്തിലേയ്ക്കും ചൂണ്ടച്ചേരി എഞ്ചനീയറിംഗ് കോളേജിലേയ്ക്കും ഒട്ടനവധി ആളുകൾ താമസിക്കുന്നിടത്തേയ്ക്കുമുള്ള ഈ റോസ് നവീകരിക്കാൻ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന് എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പനെ ബൈജു കൊല്ലംപറമ്പിൽ പൊന്നാട ഇട്ട് സ്വീകരിച്ചു. കോൺടാക്ടർ ഉണ്ണി അരവിന്ദിന് എം.എൽ.എ മാണി കാപ്പൻ പൊന്നാടയും മെമൻ്റോയും നൽകി. നഗരസഭ എ ഇ ബോണി എസ് നെ എം എൽ എ പൊന്നാട അണിയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു