Hot Posts

6/recent/ticker-posts

പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജലമായ തുടക്കം

പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ തുടക്കമായി. ളാലം പഴയ പള്ളി നിത്യ സഹായ മാതാ പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൽഷ്യൽ സുപ്പീരിയർ സി.ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു.
പാലാ രൂപതാ കോർപ്പറേറ്റ് എജുക്കേഷണൽ എജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. 
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ സ്കോളർഷിപ്പ് വിതരണവും, പാലാ എ.ഇ.ഒ ഷൈല ബി. പ്രതിഭകളെ ആദരിക്കലും നടത്തി. 
ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ്, അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി, ലീജാ മാത്യു, മാഗി ആൻഡ്രൂസ്, ലിജോ ആനിത്തോട്ടം, ജോളി മോൾ തോമസ്, ജോയ്സ് മേരി ജോയി, അനു മെറിൻ അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധികളായ അതുൽ ഹരി, അലക്സ് ജോമോൻ, ഡെൽന സുനീഷ്, അതുല്യ ഷൈൻ, ഹെൽന പ്രിൻസ്  എന്നിവർ പ്രസംഗിച്ചു. എൽ.കെ.ജി മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും