Hot Posts

6/recent/ticker-posts

45 കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി തീക്കോയി ഗ്രാമപഞ്ചായത്ത്

                                            
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,40,000 രൂപ ചെലവഴിച്ച് 45 സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി. ഒരു കുട്ടിക്ക് 3000 രൂപ വീതമാണ് ഗ്രാമപഞ്ചായത്ത് ഫീസ് ഇനത്തിൽ ചെലവഴിക്കുന്നത്. 
തീക്കോയിലെ വേവ്സ് സ്വിമ്മിംഗ് സ്കൂൾ ആണ് പരിശീലനത്തിനായി ടെണ്ടർ പ്രകാരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്തത്. പരിശീലനം പൂർത്തിയായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ നീന്തൽ പ്രാവീണ്യവും നടത്തപ്പെട്ടു. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, സ്കൂൾ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, അധ്യാപകരായ ടോം തോമസ്, ഷൈബി പി ജോസഫ്, ജിജോ മാത്യു, ജിൻസി തോമസ്, നീന്തൽ പരിശീലകരായ മാത്യു ജോസഫ് തോപ്പിൽ, അമ്പിളി ജോസ് പുറപ്പന്താനം, പ്ലാൻ ക്ലർക്ക് ബിജുമോൻ വി എം തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ