പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവമാതാവിന്റെ ജൂബിലി തിരുനാള്‍ 2011 ഡിസംബര്‍ 1 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ ആഭിമുഖ്യത്തില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെയും, വിവിധ കലാപരിപാടികളോടെയും നടക്കും. തിരുനാള്‍ പ്രദക്ഷിണം, ബൈബിള്‍ പ്രഭാഷണം, മരിയന്‍ റാലി, ടൂവീലര്‍ ഫാന്‍സിഡ്രസ് മല്‍സരം, ബൈബിള്‍ ടാബ്ലോമല്‍സരം, നാടക മല്‍സരം, കരിമരുന്ന് കലാപ്രകടനം തുടങ്ങിയവയും അരങ്ങേറും.