Hot Posts

6/recent/ticker-posts

രാജ്യത്ത് രണ്ടാഴ്ചകൂടി ലോക്ക് ഡൗൺ നീട്ടും, ചില മേഖലകളിൽ ഇളവുകളുണ്ടാകുമെന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ഏകദേശ ധാരണയായത്. ചില മേഖലകളിൽ ഇളവുണ്ടാവും. എന്നാൽ ഏതാെക്കെ മേഖലകളിൽ ഇളവുണ്ടാവും എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീടാവും.
മുഖ്യമന്ത്രിമാരുമായുള്ള ചർച്ച അവസാനിച്ചശേഷം ഉന്നതാധികാരസമിതി യോഗം ചേരുന്നുണ്ട്. ഇതിലാവും ഏതൊക്കെ മേഖലകളിലാവും ഇളവുണ്ടാവുക എന്ന് തീരുമാനിക്കുക. അതിനുശേഷമാവും പ്രഖ്യാപനമുണ്ടാവുക. ലോക്ക് ഡൗൺ നീട്ടണമെന്നായിരുന്നു കേരളം ഉൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.
ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ നീക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മാർച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു