Hot Posts

6/recent/ticker-posts

മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു

എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല.

പാലാ: മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലംപറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ കൊടി പാറിച്ചത്. കേരള കോൺഗ്രസ് (എം) നേതാവും കൗൺസിലറുമായ ബൈജു കൊല്ലംപറമ്പിലിൻ്റെ ഭാര്യയാണ് ജിജി.
നഗരസഭയിലെ വനിതാ സംവരണ വാർഡായ പുലിമലക്കുന്നിൽ കാപ്പനും ഭാര്യയും എം.പിയുമെല്ലാം നേരിട്ടിറങ്ങിയായിരുന്നു യു.ഡി.എഫിനു വേണ്ടി പ്രചാരണം.കാപ്പൻ്റെ പാർട്ടി ചോദിച്ച് വാങ്ങിച്ചെടുത്ത സീറ്റുകൂടിയായിരുന്നു. ഇവിടെ മാണി ഗ്രൂപ്പിനെ തറപറ്റിക്കുക എന്ന ലക്ഷ്യമാണ് തകർന്നത്.
തുടക്കത്തിൽ വോട്ടർ പട്ടികയിലുണ്ടായിരുന്ന 151-ൽ പരം സ്ഥിര വോട്ടർമാരെ നീക്കം ചെയ്യുവാൻ പരാതി ഉന്നയിച്ചിരുന്നു. വോട്ടർമാർ രേഖകൾ ഹാജരാക്കിയതോടെ ഇവരുടെ വോട്ടുകൾ സ്ഥിരപ്പെടുത്തി ലഭിച്ചു.
ഈ വാർഡിൽ ഉള്ള പ്രമുഖ പുനരധിവാസ കേന്ദ്രത്തിലെ വോട്ടുകൾ തടസ്സപ്പെടുത്തുവാൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.
പുനരധിവാസ കേന്ദ്രത്തിലെ 60-ൽ പരം വോട്ടർമാരും വോട്ട് ചെയ്യുവാൻ എത്തിയുമില്ല. ബാഹ്യ ഭീഷണിയാണ് ഇവരെ വോട്ടെടുപ്പിൽ നിന്നും പിന്തിരിയിപ്പിച്ചതെന്ന്‌ ആരോപണമുണ്ട്.
ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.

ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പൻ്റെ പാർട്ടിയായ കെ. ഡി.പി യിലെ മിനി യായിരു ന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. ഒരു സ്വതന്ത്ര സ്ഥാനാർത്ഥികൂടി രംഗത്ത് ഉണ്ടായിരുന്നു.രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
തടസ്സപ്പെടുത്തലുകളെ അതിജീവിച്ച് വിജയിച്ച ജിജിയ്ക്ക് ഉജ്വല സ്വീകരണവും നൽകി.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"