Hot Posts

6/recent/ticker-posts

എന്താണ് ചിത്രവധക്കൂട്?




ചിത്രവധം ചെയ്യുക, ചിത്രവധക്കൂട് എന്നൊക്കെ മിക്കവരും കേട്ടിട്ടുണ്ടാകും. പലർക്കും ഇതേക്കുറിച്ച് അറിയുകയും ചെയ്യും. ഇതേക്കുറിച്ച് അറിയാവുന്നവർക്ക് ഈ പേര് കേൾക്കുമ്പോൾ ഒരു ഭയം ഉണ്ടാകുന്നതിൽ അൽഭുതമില്ല. കാരണം ചിത്രവധക്കൂടുകളുടെ ചരിത്രം ഭയപ്പെടുത്തുന്നത് തന്നെയാണ് എന്നത് തന്നെ.



എന്താണ് ഈ ചിത്രവധക്കൂട് എന്ന് അറിയാത്തവർക്കും കൂടുതൽ അറിയാൻ ആ​ഗ്രഹിക്കുന്നവർക്കും തുടർന്ന് വായിക്കാം. 


രാജ ഭരണ കാലത്ത് തിരുവതാംകൂറിൽ കുറ്റവാളികളെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ശിക്ഷാ രീതിയാണ് ചിത്രവധക്കൂട്.മനുഷ്യ രൂപത്തിൽ പൂർണമായും ഇരുമ്പിലാണ് ഇതിന്റെ നിർമാണം. ആറടിയോളം ഉയരം ഉള്ള ചിത്രവധക്കൂട്ടിൽ ഒരാൾക്ക് കഷ്ടിച്ച് നിൽക്കത്തക്ക വ്യാസമേ ഉണ്ടായിരുന്നുള്ളു.


കുറ്റവാളികൾ എന്ന് മുദ്ര കുത്തപ്പെടുന്നവരെ ഈ കൂട്ടിൽ തടവിലാക്കി പൊതുജന മധ്യത്തിൽ നിർത്തും. ജലപാനം ഇല്ലാതെ അതിൽ നിർത്തി പട്ടിണിക്കിട്ട് പക്ഷികളെ കൊണ്ട് കൊത്തിച്ചു കൊല്ലുന്ന ശിക്ഷാ രീതിയാണ് ചിത്രവധം. 


കുറ്റകൃത്യങ്ങളുടെ അളവ് അനുസരിച്ചു ശിക്ഷാ രീതിയിൽ ചില മാറ്റങ്ങളും ഉണ്ടാവുന്നു. അവയവങ്ങൾ മുറിച് മാറ്റുക, കഴുകനും പരുന്തിനും കാക്കക്കും ഒക്കെ ഭക്ഷണം ആയിട്ട് കൊടുക്കുക, കല്ല് എറിയുക എന്നതുൾപ്പടെ കുറ്റകൃത്യങ്ങളുടെ തോത് അനുസരിച്ച് ശിക്ഷാ വിധികളിലും മാറ്റം ഉണ്ടാവുന്നു.



പിന്നീട് ബ്രിട്ടീഷുകാരുടെ വരവോടെ തിരുവതാംകൂർ ഭരണം സമ്മർദ്ദത്തിലാവുകയും ശേഷം 1880ൽ ആയില്യം തിരുനാൾ ചിത്രവധം നിർത്തലാക്കുകയും ചെയ്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍