Hot Posts

6/recent/ticker-posts

സ്വതസിദ്ധമായ അഭിനയ ശൈലി.. കലിംഗ ശശിയുടെ മുഖമുദ്രയായിരുന്നു!


✎🕮 ദീപ ഹരി.
മികച്ച കലാകാരന്മാർക്കു എന്നും ഹൃദയത്തിൽ സ്ഥാനം കൊടുക്കുന്നവരാണ് മലയാളികൾ. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഒരു മികച്ച അഭിനേതാവ് എന്ന നിലയിൽ മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത വ്യക്തി ആയിരുന്നു കലിംഗ ശശി. സ്വതസിദ്ധമായ അഭിനയ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത തന്നെ. പിന്നെ ആരും മറക്കാനിടയില്ലാത്ത ചിരിയും. സിനിമയുടെ പേര് കേൾക്കുമ്പോൾ ശശി കലിംഗ എന്ന നടനേയും ഓർമ്മവരുന്ന ചില കഥാപാത്രങ്ങൾ അദ്ദേഹം നമുക്കു സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ രസകരമായതും ഗൗരവം ഉള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും പെട്ടന്ന് ഓർമ വരുന്ന ചിലത് ഇനി പറയുന്നവയാണ്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ജോലിക്കാരൻ. വളരെ രസകരമായ സംസാരശൈലി ഉള്ള ഇയ്യപ്പനെ സിനിമ കണ്ട ആരും മറക്കാനിടയില്ല. മമ്മൂട്ടി, പ്രിയാമണി, ഇന്നസെന്റ് എന്നിവരുമായി ഉള്ള കോമ്പിനേഷൻ രംഗങ്ങൾ വളരെ രസകരമാണ്. അടുത്തത് ആമേൻ എന്ന സിനിമയിലെ ചാച്ചപ്പൻ. വരാൽ ഇലയിൽ പൊതിഞ്ഞു അയൽവീട്ടുകാർക്കു കൊടുക്കുന്ന ചാച്ചപ്പനെയും കാണികൾ ഓർക്കുമെന്ന് തീർച്ച. ഇനി പറയുന്നത് അമർ അക്ബർ അന്തോണി സിനിമയിലെ പ്രിത്വിരാജ്ന്റെ ഫ്രീക്കൻ അച്ഛനെകുറിച്ചാണ്. സിനിമയിൽ ശശി കലിംഗയുടേതായി കുറെ നർമരംഗങ്ങൾ ഉണ്ട്. ആശുപത്രിയിൽ കിടക്കുമ്പോൾ പാർട്ടിവെയർ ഡ്രസ് ആവശ്യപ്പെടുന്നതും ചിത്രത്തിലെ ATM കാവൽക്കാരനായ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷനും എല്ലാം ഉദാഹരണങ്ങൾ ആണ്. മലയാളം കൂടാതെ റിലീസ് ചെയ്യാത്ത ഒരു ഹോളിവുഡ് ചിത്രത്തിലും ശശി കലിംഗ അഭിനയിച്ചിട്ടുണ്ട്.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു