Hot Posts

6/recent/ticker-posts

നടൻ റിയാസ് ഖാന് ചെന്നൈയിൽ മർദ്ദനമേറ്റു. നടക്കാൻ ഇറങ്ങവെ കൊവിഡ് പ്രതിരോധവുമായി സഹകരിക്കാൻ അകലം പാലിക്കണമെന്ന്


നടൻ റിയാസ് ഖാന് ചെന്നൈയിൽ മർദ്ദനമേറ്റു. നടക്കാൻ ഇറങ്ങവെ കൊവിഡ് പ്രതിരോധവുമായി സഹകരിക്കാൻ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്  കൂട്ടം കൂടി നിന്ന ആളുകൾ മർദ്ദിക്കുകയായിരുന്നുവെന്ന് റിയാസ്ഖാൻ. ചെന്നൈയിലെ പനയൂരിൽ റിയാസ് ഖാന്റെ വസതിക്ക് സമീപമാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ഖാൻ ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍  ഇത് പരസ്പര വാ​ഗ്വാദത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദിക്കുകയായിരുന്നെന്ന് താരം ആരോപിച്ചു.  റിയാസ് ഖാൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത പങ്കുവച്ചത്..



View this post on Instagram

A post shared by Riyaz Khan (@riyazkhan09) on


മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനത്തൂര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു