Hot Posts

6/recent/ticker-posts

ലോകത്ത് കോവിഡ് ബാധിതര്‍ 48 ലക്ഷത്തിലേക്ക്; രാജ്യത്ത് രോഗവ്യാപന നിരക്ക് കൂടുന്നു



വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ലോകത്താകെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. അതില്‍ 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
  
അതെ സമയം ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുള്ളതായ് കണ്ടെത്തി. 24 മണിക്കൂറിനിടെ 5242 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 157 പേര്‍ മരിക്കുകയും ചെയ്തു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 96,169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 3029 ആയി. അടച്ചിടല്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടും രോഗബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച ആശങ്കക്കിടയാക്കുന്നുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി കൂടുതല്‍ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 33053 ഉം മരണം 1198 ഉം ആയിട്ടുണ്ട്. രണ്ടാമത് ഗുജറാത്തും മൂന്നാമത് തമിഴ്നാടുമാണ്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ നാലാമതുള്ളത്.

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,27,664, റഷ്യ- 2,81,752, സ്‌പെയിന്‍- 2,77,719, ബ്രിട്ടന്‍- 2,43,695, ബ്രസീല്‍- 2,41,080, ഇറ്റലി- 2,25,435, ഫ്രാന്‍സ്- 1,79,569, ജര്‍മനി- 1,76,651, തുര്‍ക്കി- 1,49,435, ഇറാന്‍- 1,20,198, ഇന്ത്യ- 95,698.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 90,978, റഷ്യ- 2,631, സ്‌പെയിന്‍- 27,650, ബ്രിട്ടന്‍- 34,636, ബ്രസീല്‍- 16,118, ഇറ്റലി- 31,908, ഫ്രാന്‍സ്- 28,108, ജര്‍മനി- 8,049, തുര്‍ക്കി- 4,140, ഇറാന്‍- 6,988, ഇന്ത്യ- 3,025.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം