Hot Posts

6/recent/ticker-posts

എന്തുകൊണ്ട് സ്ത്രീകൾ ഇടത് മൂക്ക് കുത്തണം?


സ്ത്രീ സൗന്ദര്യസങ്കൽപ്പത്തിലെ പ്രധാനപ്പെട്ട ഒന്നാണ് മൂക്കുത്തി. ലോകത്തെമ്പാടുമുള്ള സ്ത്രീകൾ  മൂക്കുത്തി അണിയുന്നുണ്ടെങ്കിലും ഇന്ത്യയിൽ ചില പ്രത്യേക സംസ്കാരങ്ങളുടെ ഭാഗമായികൂടി ഇത് ചെയ്യാറുണ്ട്. സ്ത്രീകൾ ആഭരണം അണിയുന്നതിന് സൗന്ദര്യസങ്കല്പങ്ങളുമായും വിശ്വാസങ്ങളുമായും കൂടാതെ സയൻസുമായും ബന്ധമുണ്ട്. പൊതുവെ ചിലർ ഇടത് മൂക്കും മറ്റുചിലർ വലത് മൂക്കും കുത്താറുണ്ട്. എന്നാൽ ശാസ്ത്രവിധി പ്രകാരം ഇടത് മൂക്കാണ് കുത്തേണ്ടത്. ഇങ്ങനെ പറയുവാനും കാരണങ്ങളുണ്ട്.

ഇതിൽ പ്രധാനപ്പെട്ടത് സ്ത്രീയുടെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ആയുർവേദ പ്രകാരവും സയൻസ് പ്രകാരവുമെല്ലാം മൂക്കുമായി ബന്ധപ്പെട്ട് ധാരാളം നാഡികൾ ഉണ്ട്. ഇത്തരം നാഡികളിൽ ചിലത് ഗർഭപാത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു, പ്രത്യേകിച്ചും മൂക്കിന്റെ ഇടത് ഭാഗത്തുള്ളവ. മൂക്കിന്റെ മുകളിലെ പാലത്തിലാണ് ഈ നാഡികളുടെ സ്ഥാനവും. ഇടത് മൂക്ക് കുത്തുന്നത് സ്ത്രീകളിലെ ഗർഭധാരണ സാധ്യതയെ കരുത്തുറ്റതാക്കുമെന്നതാണ് വിശദീകരണം. ഗർഭധാരണം, പ്രസവം പോലുള്ള കാര്യങ്ങൾ സുഗമമാക്കുന്നു. ആർത്തവവേദന കുറയ്ക്കാനും ഇത് നല്ലതാണെന്നതാണ് വിശ്വാസം. ഇതിൽ തന്നെ ഇടത് മൂക്കെന്നത് പ്രധാനമാണ്.

ഇടതുമൂക്ക് കുത്തുന്നതിലൂടെ ഇടതുമൂക്കിലെ നാഡികളിൽ ബലം പ്രയോഗിക്കപ്പെടുന്നു. ഇങ്ങനെ നാഡികൾ അമർത്തി വെക്കുന്നതിലൂടെ പ്രസവ വേദനയും ആർത്തവ സംബന്ധമായ വേദനകളും കുറയുന്നുവെന്നതാണ് സയൻസ് നൽകുന്ന വിശദീകരണം. കൂടാതെ പ്രത്യുൽപാദന അവയവങ്ങളുടെ ആരോഗ്യവും ശക്തിപ്പെടുന്നു. പല സമുദായങ്ങളിലും വിവാഹത്തോടാനുബന്ധിച്ച് മൂക്ക് കുത്തുന്നതിലെ അടിസ്ഥാനകാരണം ഇതായിരിക്കാം.

വേദപ്രകാരം മൂക്കുകുത്തൽ പാർവതിദേവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ദ്രാവിഡ സംസ്കാരം അനുസരിച്ച് ഭൂമി ദേവിയുടെ പ്രതീകമായ പാർവതി ദേവിയോടുള്ള ആദരസൂചകമായും മൂക്കുത്തിയെ കണക്കാക്കുന്നു. 

മൂക്കുത്തിയുടെ സ്ഥാനം മാത്രമല്ല, ഏത് വസ്തു കൊണ്ടാണ് മൂക്കുത്തി നിർമിച്ചിരിക്കുന്നത് എന്നതും ആരോഗ്യവസ്തുതക്കളെയും പ്രത്യുത്പാദന വസ്തുതക്കളെയും ബാധിക്കുന്നു. സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ പണിയുന്ന മൂക്കുത്തികൾ പുരാതന കാലം മുതൽക്കേ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. ഇതിൽ സ്വർണം കൊണ്ടുള്ള മൂക്കുത്തിയാണ് ഉത്തമം. സ്വർണത്തിന് ശുഭഗ്രഹമായ വ്യാഴത്തിന്റെ സ്വാധീനമുണ്ട്. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ളതായും പറയുന്നു. അത് കൊണ്ട് തന്നെ ശരീരത്തിന് ഏറെ അനുകൂല ഫലങ്ങൾ നൽകാൻ സ്വർണ മൂക്കുത്തിക്ക് സാധിക്കുന്നു.

സൗന്ദര്യസങ്കല്പത്തിനപ്പുറം വിശ്വാസങ്ങളുടെ പേരിൽ ചെയ്യുന്ന ചില കാര്യങ്ങൾ കൂടുതൽ ഗാഢമായി പരിശോധിച്ചാൽ സയൻസിന്റെ വിശദീകരണം ലഭിക്കും എന്നതിന്റെ തെളിവാണ് മൂക്കുത്തി.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്