Hot Posts

6/recent/ticker-posts

കേരളത്തിലേക്ക് ആളെ കടത്തിയ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്




കാസര്‍ഗോഡ്: കേരളത്തില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയ പഞ്ചായത്ത് അംഗത്തിനെതിരേ കേസ്. കാസര്‍ഗോഡ് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡംഗം കൊറഗപ്പാ റായിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനാണ് ഇദ്ദേഹം.

മഹാരാഷ്ട്രയില്‍നിന്ന് എത്തിയ ആളെ കര്‍ണാടകത്തിലെ സുള്ള്യയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞപ്പോള്‍ പഞ്ചായത്തംഗം എന്ന അധികാരം കര്‍ണാടക അതിര്‍ത്തിയില്‍ ഉപയോഗപ്പെടുത്തി ഇയാള്‍ കേരളത്തിലേക്ക് ആളെ എത്തിക്കുകയായിരുന്നു. പോലീസ് പരിശോധനയില്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ഇരുവരും ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോള്‍ ക്വാറന്റെനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ