Hot Posts

6/recent/ticker-posts

റബ്ബർ കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഞ്ചിച്ചു: മോൻസ് ജോസഫ്


പാലാ: റബ്ബർ കർഷകരോടുള്ള വഞ്ചന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന്  മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ദുരിതത്തിലായ കർഷകരെ സഹായിക്കാൻ സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് (എം) പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.

റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിച്ചു കർഷകർക്കു ആശ്വാസം പകരണം. റബ്ബർ അസംസ്കൃത വസ്തുവായ ഉത്പന്നങ്ങൾക്കു അനുദിനം വില വർദ്ധിക്കുന്നു. എന്നാൽ റബ്ബർ ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നില്ല.  ജീവിത ചെലവിനും ഉത്പാദന ചെലവിനും ആനുപാതികമായി കർഷകർക്കു വില ലഭ്യമാക്കണം. റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകരെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

പാർട്ടി നേതാക്കളായ ജോസ് പാറേക്കാട്ട്, സജി മഞ്ഞക്കടമ്പിൽ, തോമസ് ഉഴുന്നാലിൽ, ജോർജ് പുളിങ്കാട്, തങ്കച്ചൻ മണ്ണൂച്ചേരിൽ, അഡ്വ. എബ്രാഹം തോമസ്, ബാബു മുകാല തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു