Hot Posts

6/recent/ticker-posts

മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍



വൈക്കം: പളളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്എന്‍ഡിപിശാഖയുടെ കീഴിലുളള പഴുതുവളളില്‍ ക്ഷേത്രത്തിലാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി മാതൃപൂജ നടത്തിയത്. ക്ഷേത്രത്തിന് മുന്നില്‍ ക്രമീകരിച്ച പന്തലില്‍ കുട്ടികള്‍ മാതാപിതാക്കളുടെ പാദപൂജ ചെയ്ത് അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് നടത്തിയത്. 


ആചാര്യന്‍ കെ.എന്‍. ബാലാജി, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകരഷിബുശാന്തികൾ എന്നിവർ മുഖ്യകാര്‍മ്മികരായിരുന്നു. ക്ഷേത്രത്തിലെ 15-ാമത് ഗുരുദേവ പ്രതിഷ്ഠ വാര്‍ഷികവും, ഗുരുകുലം പഠന കളരിയുടെ ഒന്നാം വാര്‍ഷികവും ഇതോടൊപ്പം നടത്തി. 
ആര്‍. ശങ്കര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അശോക്. ബി.നായര്‍ ബോധവൽക്കരണ ക്ലാസ് എടുത്തു.
ശാഖ പ്രസിഡന്റ് സത്യന്‍ രാഘവന്‍, വൈസ് പ്രസിഡന്റ് ആര്‍. മനോജ്, സെക്രട്ടറി വി.ആര്‍.അഖില്‍, ശാഖ കമ്മറ്റി അംഗങ്ങൾ ,വനിത സംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമ ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്ദീപ് സന്തോഷ്, സെക്രട്ടറി എം. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍