Hot Posts

6/recent/ticker-posts

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാ​ന്ധി കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള​യാ​ൾ വരട്ടെ- പ്രിയങ്ക​ഗാന്ധി



ന്യൂ​ഡ​ൽ​ഹി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാ​ന്ധി കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള​യാ​ൾ വരട്ടെയെന്ന് പ്രിയങ്ക​ഗാന്ധി. അ​ധ്യ​ക്ഷ​ സ്ഥാനം ഏറ്റെടുക്കാനാകില്ലെ സഹോദരൻ രാഹുൽ ​ഗാന്ധിയുടെ തീരുമാനത്തോട് പിന്തുണച്ചായിരുന്നു പ്രിയങ്കയുടെ നിലപാട്. കോ​ൺ​ഗ്ര​സി​നാ​യി പോ​രാ​ടാ​ൻ അ​തി​നെ ന​യി​ക്കേ​ണ്ട​തി​ല്ലെന്നും, പാ​ർ​ട്ടി​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. 

പു​തു​ത​ല​മു​റ നേ​താ​ക്ക​ളു​ടെ അ​ഭി​മു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ 'ഇന്ത്യ ടുമോറോ: കോൺവർസേഷൻസ് വിത്ത് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ റീഡേഴ്സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹർഷ് ഷായും ചേർന്നാണ് പുസ്തകം തയാറാക്കിയത്. 

"പാർട്ടിക്ക് മറ്റൊരു പ്രസിഡൻറ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എൻറെ ബോസ്.  എന്നെ ഉത്തർപ്രദേശിൽ ആവശ്യമില്ലെന്നും ആൻഡമാൻ, നിക്കോബാറിലേക്ക് പോകണമെന്നും നാളെ അദ്ദേഹം പറഞ്ഞാൽ, ഞാൻ സന്തോഷത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോകും." പ്രിയങ്ക പറഞ്ഞു.  

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ തി​രി​കെ എ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്