Hot Posts

6/recent/ticker-posts

പെട്ടിമുടി ദുരന്തം: തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു


ചെന്നൈ: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവുമാണ് നൽകുക. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്. 

ഓഗസ്റ്റ് ഏഴിനാണ് രാജമല പെട്ടിമുടിയിൽ ‌ഉരുൾപൊട്ടലുണ്ടാവുന്നത്.  80-ലേറെപ്പേരാണ് ഇതിൽ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസധനത്തിന്റെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവരുടെ മക്കൾക്ക് തുടർ പഠനത്തിന്റെ ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും കേരള സർക്കാരാണ് വഹിക്കുന്നത്. ഇവർക്ക് വീടു നിർമ്മിക്കാനും സ്ഥലം കണ്ടെത്താനുമുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനു പുറമെ പ്രധാനമന്ത്രി ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപയും സഹായം വാഗ്ദാനം ചെയ്തിരുന്നു

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു