ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില വീണ്ടും വഷളായതായ് ആർ.ആർ സൈനിക ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് സ്ഥിതി വഷളാക്കിയത്.
ആഗസ്റ്റ് 10 നാണ് കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മസ്തിഷ്ക്കത്തിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ഇതിനിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.