Hot Posts

6/recent/ticker-posts

ചർച്ചയിൽ തീരുമാനമായില്ല; താൽകാലിക പ്രസിഡന്റായി സോ​ണി​യ ഗാ​ന്ധി തുടരും



ന്യൂ​ഡ​ൽ​ഹി: കോൺ​ഗ്രസിന്റെ താൽകാലിക പ്രസിഡന്റായി സോ​ണി​യ ഗാ​ന്ധിയെ തിരഞ്ഞെടുത്തു. ആറു മാസത്തേക്കാണ് പദവിയിൽ തുടരുക. പിന്നീട് പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​ട​ക്കാ​ല നേ​തൃ​പ​ദ​വി ഒ​ഴി​യാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും സോ​ണി​യ അ​റി​യി​ച്ചി​ട്ടും നീണ്ട ഏ​ഴു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യിൽ നിന്ന് പാ​ർ​ട്ടി​ക്ക് പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 

പാ​ർ​ട്ടി​യി​ൽ അ​ടി​മു​ടി മാ​റ്റം വേ​ണ​മെ​ന്നും ഗാ​ന്ധി​കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നൊ​രാ​ൾ പ്ര​സി​ഡ​ൻറാ​ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 23 മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​പ്പി​ട്ട ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സോ​ണി​യ​യ്ക്കു ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സോ​ണി​യ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രു നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യോ​ഗ​ത്തി​ൽ സാ​ധി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻറ് സ്ഥാ​നം രാ​ജി​വ​ച്ച​തി​നു​ശേ​ഷം സോ​ണി​യ ഇ​ട​ക്കാ​ല പ്ര​സി​ഡ ൻറാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ പ​ദ​വി ഒ​ഴി​ഞ്ഞ​തി​നും സോ​ണി​യ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഇ​ട​യി​ൽ എ​ഐ​സി​സി നേ​തൃ ത്വ​ത്തി​ൽ​നി​ന്ന് ഒ​ന്നി​ല​ധി​കം പേ​രു​ക​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം 20 ന്, വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു
പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്‌മസ്‌ ആഘോഷം
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
43-മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു
പാലാ രൂപത ബൈബിൾ കൺവൻഷൻ നാളെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും