Hot Posts

6/recent/ticker-posts

പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്‌മസ്‌ ആഘോഷം

പാലാ: പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഫാദർ ജോർജ് നെല്ലിക്കുന്നുച്ചരുവുപുരയിടം ക്രിസ്മസ് സന്ദേശം നൽകി. ലോകസമാധാന സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷം പൊതു സമൂഹത്തിനെന്ന പോലെ പത്രപ്രവർത്തകർക്കും ആവേശവും ആത്മാർത്ഥതയും നല്കുന്നതാണെന്ന് ഫാദർ ജോർജ് ചൂണ്ടിക്കാട്ടി. സമാധാന സന്ദേശം നൽകുന്ന വാർത്തകളിലൂടെ പത്രപ്രവർത്തകർക്കും ക്രിസ്മസ് ആഘോഷമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് എല്ലാ അംഗങ്ങൾക്കും ക്രിസ്മസ് കേക്കും ക്രിസ്മസ് ഫ്രണ്ട് സമ്മാനവും നൽകി. ക്രിസ്മസ് കേക്ക് വിതരണം പ്രസിഡണ്ട് എബി ജെ ജോസ് നിർവഹിച്ചു. ഫാദർ ജോർജ് നെല്ലിക്കുന്നുച്ചെരുവിൽ പുരയിടം (പാലാ വിഷൻ), സാംജി ജോർജ് (പൈക ന്യൂസ്), എബി ജെ ജോസ് (പാലാ ടൈംസ്), സുധീഷ് ബാബു (ഡെയ്‌ലി മലയാളി), അനിൽ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ്), പ്രിൻസ് ബാബു (ബിഎം ടിവി), അമല പ്രിൻസ് (ബിഎം ടിവി), പ്രിൻസ് ജോർജ് (ടുഡേ ലൈവ്), രതീഷ് (പൂവരണി ഓൺലൈൻ), അഡ്വ ജോസ് ചന്ദ്രത്തിൽ (വോയിസ് ഓഫ് പാലാ), എം ആർ രാജു (കോട്ടയം ന്യൂസ്),അരുൺ (ന്യൂസ് പാലാ), തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ) എന്നിവർ സന്നിഹിതരായിരുന്നു.
Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും