പാലാ: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ ധാരണയായി.

ആകെയുള്ള 19 സീറ്റിൽ 13 എണ്ണത്തിൽ കേരള കോൺഗ്രസ് (എം), 4 സീറ്റിൽ സി.പി.എം, രണ്ട് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്. പാലാ മേഖലയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്.
