ഇന്നലെ അമലഗിരി ബി കെ കോളേജിൽ വച്ച് നടന്ന അവാർഡുദാന ചടങ്ങിൽ ബഹുമാന്യ സാമൂഹികക്ഷേമ, തുറമുഖ, ദേവസ്വം മന്ത്രി അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. ഫാ. ബേബി സെബാസ്റ്റ്യൻ കോളേജിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി. ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച ഈ അവാർഡിന് പ്രിൻസിപ്പൽ നന്ദി പറഞ്ഞു.

