Hot Posts

6/recent/ticker-posts

പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ സജ്ജമാക്കിയ നൂതന ഉപകരണങ്ങളുടെയും പുതിയ ലബോറട്ടറിയുടെയും ഉദ്ഘാടനം നടന്നു

പാലാ: പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ സജ്ജമാക്കിയ നൂതന ഉപകരണങ്ങളുടെയും പുതിയ ലബോറട്ടറിയുടെയും ഉദ്ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് നിർവ്വഹിച്ചു. രോഗികളുടെ സൗകര്യാർത്ഥം ആശുപത്രിയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതായും ഇനി മുതൽ രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ ഒപി സേവനം ലഭ്യമാകുമെന്നും ചടങ്ങിൽ അറിയിച്ചു.
ചടങ്ങിൽ ഹോസ്പിറ്റൽ ഓണററി മാനേജർ എം.ജെ.എഫ്. ലയൺ എബ്രഹം പാലക്കുടിയിൽ, സെക്രട്ടറി ലയൺ ജോർജ്ജുട്ടി എബ്രഹം ആനിത്തോട്ടത്തിൽ, ട്രഷറർ ലയൺ വി.ജെ. ജോസഫ് വാഴയിൽ എന്നിവർ പങ്കെടുത്തു. പരിഷ്കരിച്ച സമയക്രമവും പുതിയ സേവനങ്ങളും സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Reactions