തലയോലപ്പറമ്പ്: വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണമെന്ന ആശയത്തെ മുൻനിർത്തി സെമിനാർ നടത്തി.

സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവും (സി എഫ് സി ഐ സി ഐ), തലയോലപ്പറമ്പ് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലവ് പ്ലാസ്റ്റിക് ക്യാമ്പയിൻ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ്ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിവിൻസെൻ്റ് ഉദ്ഘാടനം ചെയ്തു.
മുൻ വനിതാ കമ്മീഷൻ അംഗവും യു എൻ പീസ്കമ്മിറ്റി അംഗവുമായ ഡോ.ജെ.പ്രമീളദേവി മുഖ്യാതിഥിയായിരുന്നു. പ്ലാസ്റ്റിക്കിനോട് സ്നേഹം കൂടി കത്തിക്കരുതെന്നും സമൂഹത്തെ ശുചീകരിക്കുന്ന ഹരിത കർമസേനാംഗങ്ങളോട് ആദരവ് പുലർത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഡയറക്ടർ ഫിറോസ് യൂസഫ്, മനേജർ എം.ജി.മനോജ്, പഞ്ചായത്തംഗങ്ങളായ ലിസമ്മജോസഫ്, എം.ടി ജയമ്മ, അഞ്ജു എം ഉണ്ണികൃഷ്ണൻ, അനിൽ ചെള്ളാങ്കൽ, വിജയമ്മ ബാബു, കെ.എ മഞ്ജുലത എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും യോഗത്തിൽ ആദരിച്ചു.
